പാലക്കാട് – ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിൽ ഒന്നായ ഡോ അഗർവാൾസ് കണ്ണാശുപത്രി, കേരളത്തിലെ അഞ്ചാമത്തെ ആശുപത്രി ഉദ്ഘാടനം ചെയ്തു. പാലക്കാട്ടെ കാലിക്കറ്റ് ബൈപാസ് റോഡിലെ സ്ഥാപനം, ലോകോത്തര ഡയഗ്നോസ്റ്റിക്സ്, നൂതന ശസ്ത്രക്രിയകൾ, സമഗ്രമായ നേത്ര പരിചരണ സേവനങ്ങൾ എന്നിവയോട് കൂടിയതാണ്. ......
കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മുസിരിസ് സാഗയുടെ ' ഭാഗമായി ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വ്യാഴം വൈകീട്ട് 7 മണി മുതൽ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഖത്തറിലുള്ള തൃശ്ശൂർ ജില്ലക്കാരായ ആർക്കും പങ്കെടുക്കാവുന്നതാണ്. ......
കൊച്ചി: രാജീവ് ഇരിങ്ങാലക്കുട രചിച്ച "ഭക്തി പ്രസ്ഥാ |നം" എന്ന പുസ്തകം പ്രകാശനം ചെയ്തു. വടുതലയിലെ ഹീൽ എഡിൽ നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.......
കേരള ലൈസെൻസ്ഡ് സർവീസ് ഏരിയ (എൽ.എസ്.എ.) എന്നറിയപ്പെടുന്ന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കേരള യൂണിറ്റ്, എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 22 ലൈസെൻസ്ഡ് സർവീസ് ഏരിയകളിൽ ഒന്നായ കേരള എൽ.എസ്.എയുടെ അധികാരപരിധിയിൽ കേരളം, ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു.ബി എസ് എൻ എൽ, ജിയോ, എയർടെൽ, വി ഐ, ഏഷ്യാനെറ്റ്, കേരള വിഷൻ മുതലായ ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നടപ്പാക്കുന്ന വിവിധ പൗരകേന്ദ്രിത സംരംഭങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയുമാണ് കേരള എൽ.എസ്.എയുടെ പ്രാഥമിക ഉത്തരവാദിത്തം.
കേരള എൽ.എസ്.എയ്ക്ക് നൽകിയിരിക്കുന്ന ചുമതലകൾ കാര്യക്ഷമമായി നിറവേറ്റുന്നതിനായി സെക്യൂരിറ്റി, സർവീസ് കംപ്ലയൻസ്, റൂറൽ, ടെക്നോളജി എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ......
കൊച്ചി : സുരക്ഷാ ക്യാമറകളുമായി ബന്ധപ്പെട്ട് എന്താണ് പുതിയ കാലമെന്നും അതിലെ മാറ്റമെന്താണെന്നും കേരളത്തിന്റെ നയരൂപീകരണ വിദഗ്ദരെ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എംഎല്‍എ പറഞ്ഞു. ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന് (അക്കേഷ്യ) കേരള ചാപ്റ്റര്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടോമേഷന്‍ എക്സിബിഷന് 'ഓട്ടോസെക് എക്സ്പോ 2025 ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
പാലിന് സംഭരണ വില ഉയർത്തുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ മിൽമ എറണാകുളം മേഖലാ യൂണിയൻചെയർമാന് നിവേദനം നൽകി.
പാലിന് സംഭരണ ഉയർത്തുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ അധികാരികൾക്ക് കൊടുക്കുകയും ചെയ്തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഇതുവരെ ഇല്ലാത്തതിനാൽ സെപ്റ്റബർ 16 ന് രാവിലെ 10 മണിക്ക് തിരുവനതപുരം പട്ടം മിൽമ ഫെഡറേഷൻ ഓഫീസിന് മുൻപിൽ ക്ഷീരകർഷകരുടെ യോഗവും,പ്രതിക്ഷേധപ്രകടനവും,ധർണ്ണ സമരവും നടത്തുമെന്ന് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ നിവേദനത്തിൽ ഉൾകൊള്ളിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാ രണങ്ങൾ താഴെ പറയുന്നു.
1. ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
2. ......
ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്തുടരുകയാണ്. ഇന്ന് രാത്രി മുതല്‍ ഒരാഴ്ചത്തേക്ക് സിവില്‍ ലൈന്‍ റോഡിലാണ് രാത്രി 11 മണിമുതല്‍ രാവിലെ 6 മണി വരെ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. ആയതിനാല്‍ ഈ വഴിയിലൂടെ ഈ സമയത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ......

കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.
ടെണ്ടറിംഗ് നടപടികളിലൂടെ 4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര ഗവണ്മെന്റില് നിന്ന് നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ.
മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്(ഡിഎംആര്‍സി) രാജ്യത്ത് എത്ര വലിയ പങ്കാണോ വഹിച്ചത് വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ ഇതോടെ കൊച്ചി മെട്രോയും ആ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്നാണ് ഈ രംഗത്തെ നിരീക്ഷരുടെ വിലയിരുത്തല്‍.
മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്ണ, വസായ്, മനോരി, താനേ, പനവേല്‍,കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് റെക്കോര്‍ഡ് വേഗത്തിലാണ് കെ.എം.ആര്.എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം തയ്യാറാക്കി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിപിആര്‍ തയ്യാറാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്.
കനാലും കായലും കടലും, പോർട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നത് എന്ന് കെ.എം.ആര്.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. ......
കൊച്ചി: ഇന്ത്യയെ ഡെങ്കുവിമുക്തമാക്കാൻ കാമ്പെയ്നുമായി ഡാബർ ഇന്ത്യ. ഡെങ്കിപ്പനി, മലമ്പനി എന്നിവയിൽ നിന്നുള്ള ഫലപ്രദമായ പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഡാബർ ഒഡോമോസ് അതിന്റെ മെഗാ സംരംഭമായ മേക്കിംഗ് ഇന്ത്യ ഡെങ്കു ഫ്രീ കാമ്പെയ്നുമായി സമൂഹ്യ ബോധവൽക്കരണം നടത്തുകയും ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളിൽ നിന്ന് സ്വയം രക്ഷനേടുന്നതിനായി ഒഡോമോസ് കൊതുക് റിപ്പല്ലന്റ് ക്രീമുകളുടെ സൗജന്യ സാമ്പിളുകൾ രാജ്യത്തുടനീളം സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നു. ......